കോഴിക്കോട് കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം..ഒരാൾക്ക് ദാരുണാന്ത്യം…


കോഴിക്കോട്: തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.കുറ്റ്യാടി തളിക്കര സ്വദേശി ലത്തീഫ് (45 )ആണ് മരിച്ചത്.വെള്ളച്ചാട്ടം കാണാനെത്തിയ സഞ്ചാരികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്നവർ കുറ്റ്യാടി സ്വദേശികളായിരുന്നു.


Previous Post Next Post