കോട്ടയം നഗരമധ്യത്തിൽ ആകാശപ്പാതയ്ക്കു ചുവട്ടിൽ ലോറിയിടിച്ച് പാമ്പാടി സ്വദേശിയായ യുവതിക്ക് പരിക്ക്





കോട്ടയം ,:നഗരമധ്യത്തിൽ ആകാശപ്പാതയ്ക്കു ചുവട്ടിൽ ലോറിയിടിച്ച് റോഡിൽ വീണുണ്ടായ അപകടത്തിൽ യുവതിക്ക് പരിക്ക്

പാമ്പാടി സ്വദേശി നിഷയ്ക്ക് ആണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ കോട്ടയം നഗരസഭ ഓഫിസിനു മുന്നിൽ ആകാശപ്പാതയ്ക്കു സമീപമായിരുന്നു അപകടം.
റോഡ് മുറിച്ച് കടന്ന് ശാസ്ത്രി റോഡിലെ ബസ് സ്‌റ്റോപ്പിലേയ്ക്കു പോകുകയായിരുന്നു നിഷയെ തിരുനക്കര ഭാഗത്തു നിന്നും എത്തിയ ലോറി ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ലോറി ഇവരുടെ കാലിലൂടെ കയറിയിറങ്ങി. അപകടത്തിൽപ്പെട്ട യുവതി അരമണിക്കൂറോളം റോഡിൽ വീണു കിടക്കുന്ന സാഹചര്യമുണ്ടായി. തുടർന്ന്, ആംബുലൻസ് വിളിച്ചു വരുത്തിയാണ് യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

ഇവരുടെ കാലിന് ഒടിവുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ ലഭിക്കുന്ന വിവരം.
Previous Post Next Post