തലസ്ഥാനത്ത് സ്പൈഡർമാൻ അറസ്റ്റിൽ; പൊക്കിയത് സ്‌കോർപ്പിയോയുടെ ബോണറ്റിൽ കയറി യാത്ര ചെയ്തതിന്-




 രാജ്യതലസ്ഥാനത്ത് സ്പൈഡർമാൻ അറസ്റ്റിൽ. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സ്‌പൈഡർമാൻ വേഷം ധരിച്ചെത്തിയ 20 കാരനെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കോർപ്പിയോയുടെ ബോണറ്റിൽ കയറി ഇരുന്ന് യാത്ര ചെയ്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. 

 വാഹനത്തിൻ്റെ ബോണറ്റിൽ ഇരുന്ന് യാത്രചെയ്യുന്ന യുവാവിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് വീഡിയോ കണ്ട ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ദ്വാരക ട്രാഫിക് പോലീസും ലോക്കൽ പോലീസും ചേർന്ന് വാഹനം പിന്തുടരുകയും ഇയാളെയും ഡ്രൈവറെയും പിടികൂടുകയായിരുന്നു. സ്‌പൈഡർമാൻ വേഷത്തിലെത്തിയയാൾ ആദിത്യ (20), വാഹനത്തിൻ്റെ ഡ്രൈവർ ഗൗരവ് സിങ് (19) എന്നിവരെയാണ് പിടികൂടിയത്.

 
 അപകടകരമായ ഡ്രൈവിംഗ്, മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് ഇരുവർക്കുമെതിരെ 26,000 രൂപ പിഴ ചുമത്തിയതായി പോലീസിൻ്റെ പ്രസ്താവനയിൽ പറയുന്നു. ഈ വർഷം ഏപ്രിലിൽ, സ്‌പൈഡർമാൻ വേഷം ധരിച്ച് ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ച 19 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു 


   
Previous Post Next Post