അതിഥി തൊഴിലാളിയ്ക്ക് വാടകയ്ക്ക് പട്ടിക്കൂട് നൽകിയ സംഭവത്തിൽ അന്വേഷണം !!



കൊച്ചി: അതിഥി തൊഴിലാളി പട്ടിക്കൂട്ടിൽ കിടന്ന സംഭവത്തിൽ അന്വേഷണം.
ബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് പട്ടിക്കൂട്ടിൽ താമസിച്ചിരുന്നത്. 500 രൂപ മാസവാടകയ്ക്കാണ് ഉടമസ്ഥൻ അതിഥി തൊഴിലാളിക്ക് പട്ടിക്കൂട് നൽകിയത്.
സംഭവം വാർത്തയായതിന് പിന്നാലെ പൊലീസ് എത്തി പട്ടിക്കൂട് താഴിട്ട് പൂട്ടി. അതിഥി തൊഴിലാളിയെ സ്റ്റേഷനിൽ എത്തിച്ചു.
നാട്ടുകാരുടെ പരാതിയെ തുട‍ർന്നാണ് ന​ഗരസഭാ അധികൃതരും പിറവം പൊലീസും ചേ‍ർന്ന് സ്ഥലത്തെത്തി പട്ടിക്കൂട് പൂട്ടിയത്.
ഉടമസ്ഥന്റെ തന്നെ തൊട്ടടുത്ത വീട്ടിൽ അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നുണ്ട്. എന്നാൽ ഇവിടെ വാടക കൂടുതലായിരുന്നതിനാലാണ് ശ്യാം സുന്ദർ പട്ടിക്കൂട് തിരഞ്ഞെടുത്തത്.
Previous Post Next Post