മലപ്പുറം : എടപ്പാളിൽ CITUകാർ തൊഴിലാളികളെ മർദിച്ചതായി പരാതി. നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയ തൊഴിലാളികളെയാണ് CITUകാർ ക്രൂരമായി മർദിച്ചത്. ആക്രമണത്തിൽ തൊഴിലാളികൾക്ക് പരിക്കേറ്റു. രണ്ടു കാലുകളും ഒടിഞ്ഞ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാൻ ചികിത്സയിലാണ്.
CITUകാർ ആക്രമിക്കാനെത്തിയപ്പോൾ ഭയന്നോടിയപ്പോളാണ് ഫയാസിന് അപകടം പറ്റിയത്. രാത്രിയിൽ സാധനം ഇറക്കാൻ അംഗീകൃത തൊഴിലാളികളെ കിട്ടാതെ വന്നതോടെയാണ് തൊഴിലാളികൾ സ്വയം ഇറക്കിയത്. എന്നാൽ വിവരം അറിഞ്ഞെത്തിയ സിഐടിയുക്കാർ കമ്പുകളുമായി തൊഴിലാളികളെ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.