SFI ക്കെതിരെ രൂക്ഷ വിമർശനവുമായി ബിനോയി വിശ്വം


ആലപ്പുഴ:SFI ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം രംഗത്ത്.SFI തുടരുന്നത് പ്രാകൃതമായ സംസ്കാരമാണ്.പുതിയ SFI ക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ  അർത്ഥം അറിയില്ല.ആശയത്തിന്‍റെ  ആഴം അറിയില്ല.കാര്യങ്ങൾ ശരിയായി പഠിപ്പിക്കണം,  നേർവഴിക്ക് നയിക്കണം.തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകും..SFI തിരുത്തിയേ തീരു എന്നും അദ്ദേഹം പറഞ്ഞു 

കാര്യവട്ടം ക്യാംപസിലെ ഇടിമുറി ആക്രണമണവും, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിന്‍റെ കരണത്തടിക്കുകയും ഭീഷണി പ്രസംഗം നടത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
Previous Post Next Post