ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 120 ലിറ്റർ കോടയുമായി കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ. മുൻ പഞ്ചായത്തംഗവും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റുമായ അറക്കുളം കരിപ്പലങ്ങാട് സ്വദേശി സാജു ജോർജ് (61) ആണ് പിടിയിലായത്. കാവുംപടിക്കടുത്ത് വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പിടികൂടിയത്.
ചാരായമുണ്ടാക്കി വിൽക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂലമറ്റം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലായത്. അവിവാഹിതനായ സാജു ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്. സാജുവിന്‍റെ സുഹൃത്തുക്കളായ രണ്ടു ഡ്രൈവർമാരാണ് ചാരായമുണ്ടാക്കിയിരുന്നതെന്നാണ് എക്സൈസ് സംഘത്തിന് ലഭിച്ച വിവരം. എന്നാൽ പരിശോധനയ്ക്കെത്തുമ്പോൾ സാജു മാത്രമെ ഉണ്ടായിരുന്നുള്ളൂ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക് റിമാന്‍ഡ് ചെയ്തു