പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പിടിയിലായത് പാലാ സ്വദേശിനി



കോട്ടയം പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാമെന്ന്  പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി പിടിയിലായി. 
പാലാ കടനാട് സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്.

കോട്ടയം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. കൂട്ടുപ്രതിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 
കഴിഞ്ഞ മാസമാണ് പുതുപ്പള്ളി 
ഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ച് യുവതികൾ സ്വർണം തട്ടിയത്.
പ്രതിയിൽ ഒരാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.
Previous Post Next Post