ഭാര്യയെയും ഭാര്യാമാതാവിനെയും ​യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആണ് സംഭവം നടന്നത്



കണ്ണൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും ​യുവാവ് വെട്ടിക്കൊലപ്പെടുത്തി. കണ്ണൂർ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആണ് സംഭവം. പനച്ചിക്കടവത്ത് പി കെ അലീമ (53), മകൾ സെൽമ (30) എന്നിവർ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.സെൽമയുടെ ഭർത്താവ് ഷാഹുൽ ആണ് ഇവരെ വെട്ടിയത്.കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സൽമയുടെ 12 വയസുകാരനായ മകൻ ഫഹദിനും പരിക്കേറ്റിട്ടുണ്ട്. ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആക്രമണത്തിനിടെ ഷാഹുൽ ഹമീദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം പേരാവൂർ ഗവ: ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Previous Post Next Post