ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി 135 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായരിന്നതും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ




തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം 657 തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡിങ് നടത്തി. മുംബൈയിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ 5.45ന് പുറപ്പെട്ട് തിരുവനന്തപുരത്ത് 8.10 നായിരുന്നു ലാന്‍റ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഭീഷണിയെ തുടർന്ന് 8 മണിയോടെ അടിയന്തരമായി ലാന്‍റ് ചെയ്യുകയായിരുന്നു. വിമാനത്തിന്‍റെ ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ എഴുതിയ നിലയിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബോംബ് ഭീഷണി വ്യാജ സന്ദേശമാണെന്ന് സൂചനയുണ്ടായിരുന്നു. എന്നിരുന്നാലും, ഭീഷണി സന്ദേശത്തിന്‍റെ സാഹതര്യത്തിൽ വിമാനത്താവളത്തിൽ സുരക്ഷ കൂട്ടുകയായിരുന്നു. 135 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായരിന്നതും എല്ലാവരും സുരക്ഷിതരാണെന്നും ആശങ്കപ്പെടെണ്ട സഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
Previous Post Next Post