:13കാരിക്കായി കൂടുതലിടങ്ങളില്‍ പരിശോധന, അന്വേഷണ സംഘം നാഗർകോവിലിലേക്ക്





തിരു: അസം സ്വദേശിയായ 13കാരിയെ തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതലാണ് കാണാതായത്. ഒരു മാസം മുമ്പാണ് കുട്ടിയുടെ കുടുംബം കേരളത്തില്‍ എത്തിയത്.
കന്യാകുമരി റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെത്തിയതായി സ്ഥിരീകരിച്ചു.
കന്യാകുമരി റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെത്തിയതായി സ്ഥിരീകരിച്ചു. ദൃശ്യങ്ങൾ ആർപിഎഫിന് ലഭിച്ചു. കഴക്കൂട്ടത്ത് നിന്ന് എത്തിയ പൊലീസ് സംഘം ദൃശ്യങ്ങൾ പരിശേധിക്കുകയാണ്.


കുട്ടി അസമിലേക്ക്?
പെൺകുട്ടിക്കായുള്ള അന്വേഷണം അസമിലേക്ക് നീണ്ടേക്കും. ഐലൻഡ് എക്സ്പ്രസിൽ വന്നിറങ്ങിയ പെൺകുട്ടി വിവേക് എക്സ്പ്രസിൽ കയറിയെന്നാണ് സംശയം. വിവേക് എക്സ്പ്രസിൽ പരിശോധന നടത്തുന്നുണ്ട്. ആർപിഎഫ് സംഘമാണ് പരിശോധന നടത്തുന്നത്. കന്യാകുമാരിയിൽ നിന്നും അസമിലേക്കുള്ള ട്രെയിനാണ് വിവേക് എക്സ്പ്രസ്സ്.

ഐലൻഡ് എക്സ്പ്രസ് കന്യാകുമാരിയിൽ മൂന്നരയോടെയാണ് എത്തിയത്. വിവേക് എക്സ്പ്രസ് പുറപ്പെട്ടത് അഞ്ചരയോടെയും.
നാലും അഞ്ചും പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ചുള്ള കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ഇന്നലെ പുറപ്പെട്ട വിവേക് എക്സ്പ്രസ് വിജയവാഡയിലേക്ക് അടുക്കുന്നതായാണ് വിവരം.
പെൺകുട്ടി നാഗർകോവിലിൽ ഇറങ്ങി; കുപ്പിയിൽ വെള്ളമെടുത്ത് തിരികെ കയറി
നാഗര്‍കോവിലില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ രണ്ടാമത്തെ പ്ലാറ്റഫോമിൽ പെൺകുട്ടിയിറങ്ങിയതായി പൊലീസ് സ്ഥരീകരിച്ചു. പ്ലാറ്റ്ഫോമിലിറങ്ങിയ പെൺകുട്ടി കുപ്പിയിൽ വെള്ളമെടുത്ത് തിരികെ കയറി. നാഗർകോവിൽ സ്റ്റേഷനിൽ 3.3 നാണ് ഇറങ്ങിയത്. തിരുവനന്തപുരത്തുനിന്ന് കാണാതായ തസ്മീത്ത് എന്ന പെൺകുട്ടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആര്‍പിഎഫ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നിർണ്ണായക വിവരം ലഭിച്ചത്.
പൊലീസ് സംഘം നാഗര്‍കോവിലില്‍
പൊലീസ് സംഘം നാഗര്‍കോവിലില്‍. പൊലീസിന് നിര്‍ണ്ണായക സിസിടിവി ദൃശ്യം ലഭിച്ചു. ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.

Previous Post Next Post