കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി; കുട്ടിയെ കണ്ടു കിട്ടിയത് താംബരം എക്‌സ്പ്രസില്‍,,കുട്ടിയെ റെയിൽവെ സംരക്ഷണ സേനാംഗങ്ങൾക്ക് കൈമാറി,,കുട്ടിയെ കണ്ടെത്തിയത് വിശാഖപട്ടണം മലയാളി സമാജം പ്രവര്‍ത്തകര്‍






അസം സ്വദേശിയായ 13കാരിയെ തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതലാണ് കാണാതായത്. ഒരു മാസം മുമ്പാണ് കുട്ടിയുടെ കുടുംബം കേരളത്തില്‍ എത്തിയത്.
അമ്മ വഴക്കുപറഞ്ഞ വിഷമത്തില്‍ ഇറങ്ങിപോന്നു
അമ്മ വഴക്കു പറഞ്ഞുവെന്നും ആ വിഷമത്തിൽ ഇറങ്ങിപോന്നതാണെന്നും കുട്ടി പറഞ്ഞു. പിന്നൊന്നും അറിയില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്.
'കുട്ടിയെ റെയിൽവെ സംരക്ഷണ സേനാംഗങ്ങൾക്ക് കൈമാറി
കുട്ടി ക്ഷീണിതയായ അവസ്ഥയിൽ. കണ്ടെത്തിയത് ബെർത്തിൽ തളർന്നു കിടക്കവെ

കുട്ടിയെ കണ്ടെത്തിയത് മലയാളി സമാജം പ്രവര്‍ത്തകര്‍
കുട്ടിയെ കണ്ടെത്തിയത് വിശാഖപട്ടണം മലയാളി സമാജം പ്രവർത്തകർ. ട്രെയിനിലെ ബെർത്തിൽ കിടക്കുകയായിരുന്നു കുട്ടി. സംശയം തോന്നിയ യാത്രക്കാർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി പ്രതികരിച്ചില്ല.


Previous Post Next Post