നക്ഷത്രഫലം 2024 ഓഗസ്റ്റ് 11 മുതൽ 17 വരെ





 

🙏സജീവ് ശാസ്‌താരം 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700


🟣അശ്വതി : ആരോഗ്യ  വിഷമതകൾ ശമിക്കും . പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബന്ധുക്കള് സഹായിക്കുക വഴി  നേട്ടം. പൊതുപ്രവർത്തകർക്ക്  പ്രശസ്‌തി വർദ്ധന .ഏർപ്പെട്ടിരിക്കുന്ന  തൊഴിലിൽ  നേട്ടം. തൊഴിൽപരമായ സ്ഥാനക്കയറ്റം ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.

🟡ഭരണി:   ഔദ്യോഗികരംഗത്ത് അംഗീകാരം നേടും,  ധനപരമായ വിഷമതകൾ മറികടക്കും, കുടുംബത്തിൽ  സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും ക്കും. പരീക്ഷകളിൽ മികച്ച വിജയം നേടുവാൻ സാധിക്കും, തൊഴിൽ രംഗത്ത് മേലധികാരികളുടെ പ്രീതി സമ്പാദിക്കും  ഉപയോഗിച്ചുകൊണ്ടിരിക്കുന്ന  വാഹനം മാറ്റിവാങ്ങുവാൻ തീരുമാനമെടുക്കും . 

🟢കാർത്തിക :  പ്രവർത്തന രംഗത്ത് വിജയം,    പരീക്ഷകളിൽ  ഉന്നതവിജയം. വസ്തു  ഇടപാടിൽ  ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്ക്ക് ഉത്തമബന്ധം ലഭിക്കും, പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, കാലാവസ്ഥാ ജന്യരോഗങ്ങൾ  പിടിപെടാം . 

🟣രോഹിണി:  സാമ്പത്തിക  വിഷമതകൾ  മറികടക്കും, ധനസമ്പാദനത്തിനുള്ള  ശ്രമങ്ങൾ  വിജയിക്കും ,  ബിസിനസ്സിൽ   പലതരത്തിലുണ്ടായിരുന്ന  ബുദ്ധിമുട്ടുകൾ  മറികടക്കും,  ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ  അലസത വർദ്ധിക്കും .കലാ രംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും. 

🔴മകയിരം: തൊഴിൽ മേഖലയിൽ  അഭിവൃദ്ധി, ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. അവിചാരിത സ്ഥാനലാഭം മനസിനു സന്തോഷം നൽകും, പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ  കൃത്യത പുലർത്തും . കടം നൽകിയ  പണം തിരികെ ലഭിക്കും.

🟢തിരുവാതിര : അപ്രതീക്ഷിതമായ ഭാഗ്യാനുഭവം പ്രതീക്ഷിക്കാം, ഗൃഹനിർമ്മാണം  പൂർത്തീകരിക്കും . വിദേശത്തുനിന്ന് നാട്ടിൽ  തിരിച്ചെത്താൻ  സാധിക്കും, സാധിച്ചെടുക്കാൻ  വിഷമമെന്നു കരുതിയ പല കാര്യങ്ങളും അനായാസം  വിജയത്തിലെത്തിക്കുവാൻ കഴിയും,   അകന്നു കഴിഞ്ഞിരുന്ന  കുടുംബ ബന്ധുക്കൾ ഒത്തുചേരും , മനസ്സിൽ സന്തോഷ വർദ്ധന . 

🟢പുണർതം :  ഭക്ഷണസുഖം ഉണ്ടാകും. പുതിയ  ഗൃഹോപകരണങ്ങൾ  വാങ്ങും. കുടുംബത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. പുണ്യ സ്ഥല സന്ദർശനം നടത്തും,  ഭൂമി വാങ്ങുന്നതിന് അഡ്വാൻസ് നൽകും, ഉദ്യോഗാർത്ഥികൾക്കു  ജോലി ലഭിക്കും. താല്ക്കാലിക ജോലികള് സ്ഥിരപ്പെടും. വ്യാപാര വിജയം, ഭവനത്തിൽ നവീകരണ പ്രവർത്തനങ്ങൾ. 
🟠പൂയം: തൊഴിൽപരമായ മാറ്റം  ആഗ്രഹിച്ചിരുന്നവർക്ക്  അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും.  പ്രണയസാഫല്യമുണ്ടാകും , വിവാഹമാലോചിക്കുന്നവർക്ക്  മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ , വിലപിടിപ്പുള്ള എന്നിവ വസ്തുക്കൾ  എന്നിവ ഉപഹാരമായിലഭിക്കുവാൻ യോഗം ,വാഹനത്തിന്  അറ്റകുറ്റപ്പണികൾ വേണ്ടിവരും  . 

🟡ആയില്യം: പ്രവർത്തന രംഗത്ത്  ഉയർച്ച  അനുഭവപ്പെടും. സുഹൃദ്ബന്ധങ്ങൾ  വഴി നേട്ടം  കുടുംബസുഖം ഉണ്ടാകും.  അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ   ഒന്നിക്കും, വിദ്യാർഥികളുടെ പഠനനിലവാരം ഉയരും. ബിസിനസിൽ  നേട്ടങ്ങൾ  കൈവരിക്കും. പണമിടപാടുകളിൾ   ശ്രദ്ധിക്കുക , പൊതുവെ വിശ്രമം കുറഞ്ഞിരിക്കും. 



🟡മകം: ഔദ്യോഗികരംഗത്ത് ഉദ്ദേശിച്ച   നേട്ടങ്ങൾ  ഉണ്ടാവില്ല. മേലധികാരികൾക്ക് വിശദീകരണം നൽകേണ്ടി വരും,   ബന്ധുജനങ്ങൾ  മുഖേന ബുദ്ധിമുട്ടുകൾ , അസ്വസ്ഥതകൾ എന്നിവ നേരിടാം, കുടുംബത്തിൽ സ്വസ്ഥതകുറവുണ്ടാകും , ഉദരസംബന്ധമായ വൈഷമ്യങ്ങള് നിരന്തരം അലട്ടും.സന്താനങ്ങൾ മൂലം മനോ വിഷമം. 
🟡പൂരം: വിദേശത്തുപോകാൻ  ശ്രമിക്കുന്നവർക്ക്  അതു സാധിക്കും. സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും.  ആലോചനയില്ലാതെ  ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലത്താൽ വിഷമിക്കും . സ്വപ്രയത്നത്താൽ  തടസങ്ങൾ തരണം ചെയ്യും. ബന്ധുഗുണം അനുഭവിക്കും ,ഗൃഹനിര്മാണത്തില് പുരോഗതി. തൊഴിൽ  ആവശ്യത്തിനായി സ്വഗൃഹം  വിട്ടുനില്ക്കേണ്ടിവരും.

🟠ഉത്രം :  മേലധികാരികളുടെ  അംഗീകാരവും അഭിനന്ദനവും ലഭിക്കും,  പുന്യസ്ഥല സന്ദർശനം മനസ്സിന് ബലവും ഉന്മേഷവും  നൽകും . . ജോലിയിൽ   താല്പര്യം വർധിക്കും . ശത്രുക്കൾക്കു മേൽ  വിജയം. സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകള് നടത്തുന്നവര്ക്ക് ഒത്തുതീര്പ്പിനുള്ള അവസരം. ബന്ധുഗുണം വർദ്ധിക്കും . 
🟢അത്തം : വിദ്യാർഥികൾക്ക്  പരീക്ഷകളിൽ  ഉന്നത വിജയം. പണമിടപാടുകളിൽ  നേട്ടം കൈവരിക്കുവാൻ സാധിക്കും, പ്രണയബന്ധങ്ങൾ  അംഗീകാരം ലഭിക്കും, ചികിത്സാർത്ഥമായി    പണം ചെലവിടും. രോഗശമനം ഉണ്ടാകും. കടുത്ത രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം. ഭക്ഷണസുഖം വർദ്ധിക്കും . മാനസിക അ സ്വസ്ഥതകൾ  ശമിക്കും, ദീർഘ ദൂരയാത്രകൾ വേണ്ടിവരും.

🔴ചിത്തിര  : ബിസിനസ്സിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം, തൊഴിൽ ചെയ്യുന്ന   സ്ഥാപനത്തിൽ നിന്ന് ആനുകൂല്യങ്ങള് ലഭിക്കാം. സാമ്പത്തിക  ബാദ്ധ്യതകൾ  കുറയ്ക്കുവാൻ സാധിക്കും.ഭവനത്തിൽ  അറ്റകുറ്റപ്പണികൾക്കായി പണച്ചെവുണ്ടാകും , അവിചാരിതമായ ആരോഗ്യ പ്രശ്നങ്ങൾ  മൂലം വിഷമിക്കും. 

🟣ചോതി:   നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക്  അയവുണ്ടാകും. വിവാഹ തീരുമാനം   കൈക്കൊള്ളും. തൊഴിൽപരമായ  യാത്രകൾ നടത്തും, . ഭൂമി വിൽപ്പന വഴി നേട്ടം, വിവാഹമെലിച്ചിക്കുന്നവർക്ക്  മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.  ഭൂമി വാങ്ങുവാനുള്ള   തീരുമാനം കൈക്കൊള്ളും, സാമ്പത്തിക വിഷമതകൾ നേരിടും. 
🟡വിശാഖം:   ബിസിനസിൽ നിന്ന്  മികച്ച നേട്ടം. അനാവശ്യ ഭീതികളിൽനിന്നു മോചനം. വാഹനയാത്രകള് കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച , അനുകൂല സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾവഴി  നേട്ടം , ഗൃഹോപകരണങ്ങള് മാറ്റി വാങ്ങുവാൻ സാധിക്കും . 

🟠അനിഴം  : കർമ്മ രംഗം പുഷ്ടിപ്പെടും. തെഴിൽ രംഗത്ത്  മികച്ച   വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. സാമ്പത്തിക വിഷമതകൾ മറികടക്കും,   പുണ്യസ്ഥല സന്ദർശനം   നടത്തും. കലാരംഗത്ത്  മികവു പുലർത്തും . ആരോഗ്യ വിഷമതകൾ ശമിക്കും. 

🟢തൃക്കേട്ട   : മനസുഖം വർദ്ധിക്കും . നിക്ഷേപങ്ങളിൽ നിന്ന്   ധനലാഭം. ഭവനം  മോടിപിടിപ്പിക്കും. ദീര്ഘദൂരയാത്രകൾ  നടത്തേണ്ടിവരും. വാഹനം വാങ്ങുവാനുള്ള തീരുമാനമെടുക്കും, . ഏറ്റെടുത്ത കാര്യങ്ങൾ  ഭംഗിയായി പൂർത്തീകരിക്കുവാൻ  സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ  വഴി നേട്ടമുണ്ടാകും.
🔴മൂലം: തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങളിൽ മുന്നേറ്റം, പുതിയ സുഹൃദ്ബന്ധങ്ങൾ  ഉണ്ടാകും.  വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്തുക്കൾക്കായി യി പണം ചെലവിടും. കലാരംഗത്ത് ശോഭിക്കും. 

🟣പൂരാടം:   വിദേശജോലികളിൽ പ്രശ്നങ്ങൾ ഉടലെടുക്കും  ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ  നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്ത്തിക്കുന്നതിലൂടെ നഷ്ടങ്ങൾ   ഒഴിവാകും. സന്താനങ്ങ ളില്ലാതെ വിഷമിക്കുന്നവര്ക്ക് അനുകൂല ഫലങ്ങൾ, വിവാഹാലോചനകളില് ഉത്തമബന്ധം ലഭിക്കും.

🟡ഉത്രാടം :  ആരോഗ്യ വിഷമതകൾ ശമിക്കും, മുൻപ് കടം നല്കിയിരുന്ന  പണം തിരികെ ലഭിക്കും. . സര്ക്കാരിൽ നിന്നും  ആനുകൂല്യങ്ങൾ  ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരി ൽനിന്നും  ഗുണാനുഭവം. ഉദ്യോഗസ്ഥര്ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും,  വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

🟠തിരുവോണം:  മത്സരപ്പരീക്ഷകളിൽ  ഉന്നത വിജയം. ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. മംഗളകര്മ്മങ്ങളിൽ  പങ്കെടുക്കും. പുതിയ വാഹനം വാങ്ങുവാൻ നടപടികൾ തുടങ്ങും ,  ദാമ്പത്യപരമായ അസ്വസ്ഥത ശമിക്കും, . ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത് .
🟢അവിട്ടം : സ്വയം തൊഴിൽ ചെയ്യുന്നവർക്ക് മികവ്വി, ദ്യാര്ത്ഥികൾക്ക്  ഉപരിപഠനത്തിന് പ്രവേശനം .  കുടുംബത്തില് സമാധാനം ഉണ്ടാകും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനലാഭം  .  രോഗശമനം ഉണ്ടാകും. വിവാഹാലോചനകളിൽ  തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടേണ്ടി വരും . മംഗള കർമ്മങ്ങളിൽ സംബന്ധിക്കും . അടുത്ത സുഹൃത്തുക്കൾക്ക്  രോഗദുരിതം.

🔴ചതയം :  ദീർഘകാലമായുണ്ടായിരുന്ന അനാരോഗ്യത്തിൽ നിന്ന്  മോചനം. പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും. .പ്രവർത്തന മികവിന്  അംഗീകാരം ലഭിക്കും. വാസഗൃ ഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും .   ധനാഗമ മാർഗ്ഗങ്ങൾ പുഷ്ടിപ്പെടും ,അടുത്ത ബന്ധുക്കൾക്ക് രോഗാരിഷ്ടതകൾ . 

🟣പൂരുരുട്ടാതി : വാഹനം മാറിവാങ്ങുന്നതിന് ആലോചിക്കും,  പ്രണയബന്ധങ്ങൾക്ക്  അംഗീകാരം ലഭിക്കും . സ്വന്തം ബിസിനസില് അവിചാരിത നേട്ടം. കടബാദ്ധ്യതകളിൽ  നിന്ന് മോചനത്തിന് വഴിയൊരുങ്ങും, ഗൃഹനിർമ്മാണത്തിൽ  പുരോഗതി. വാക്കുതര്ക്കങ്ങളിൽ  ഏർപ്പെടാതെ ശ്രദ്ധിക്കുക,   ദീർഘ ദൂര യാത്രകൾ വേണ്ടിവരും തൊഴിൽ പരമായി നേട്ടങ്ങൾ. 

🟡ഉത്രട്ടാതി:   മനസിൻറെ  അസ്വസ്ഥത മാറി ശാന്തമാകും. ചികിത്സകളിൽ  കഴിയുന്നവർക്കു  ആശ്വാസം. സ്വകുടുംബത്തില്നിന്ന് മികച്ച പിന്തുണ ലഭിക്കും ,  പണമിടപാടുകളിൽ  നേട്ടം. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന   അകല്ച്ച കുറയ്ക്കുവാന് സാധിക്കും. തൊഴിലന്വേഷണങ്ങളിൽ വിജയം, താല്ക്കാലിക ജോലികള് സ്ഥിരപ്പെടാന് സാധ്യത. 
🟠രേവതി : വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം, .മനസ്സിന്റെ അസ്വസ്ഥത വിട്ടൊഴിയും,  വാക്കുതർക്കങ്ങളിലേർപ്പെട്ട് സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്ഹറെ ഓർത്ത് നിലനിന്നിരുന്ന മാനസിക സംഘർഷം അയയും, ഔഷധ സേവയെത്തുടർന്ന്  രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ തീരുമാനമെടുക്കും .


Previous Post Next Post