ഓഡിയോ ക്യാസറ്റിന് 2024 ആഗസ്റ്റ് 30ന് 61 വയസ്സ് ! .....അറിയാം ഒരു കാലഘട്ടത്തിൻ്റെ സംഗീത ചരിത്രം



✒️ ജോവാൻ മധുമല 

കോട്ടയം : ടേപ്പ് റെക്കോഡിൽ പാട്ട് കേൾക്കാത്തവർ കുറവാണ് പുതു തലമുറക്ക് അന്യമായ ഒരു മഹാ ചരിത്രം ഉണ്ട് ക്യാസറ്റുകൾക്ക് 
10 രൂപ മുടക്കി പുതിയ പാട്ടുകൾ പഴയ ക്യാസറ്റിൽ റെക്കോഡ് ചെയ്ത് പാട്ടുകൾ ആസ്വദിച്ച കാലം ,,,,, ഇരുപതാം നൂറ്റാണ്ടും ,കോട്ടയം കുഞ്ഞച്ചനും ശബദരേഖ കേട്ട് സിനിമാ ആസ്വദിച്ച ഒരു തലമുറ ,, സാംബശിവനും ,വി .ഡി രാജപ്പനിലും  തുടങ്ങി ഓണം ആകുമ്പോൾ 
മത്സര ബുദ്ധിയോടെ വിപണി കീഴടക്കുന്ന ഓണത്തിനിടക്ക് പൂട്ടുകച്ചവടവും ,ദേ മാവേലി കൊമ്പത്തും ,ഓണപ്പാട്ടുകളും  വിപണി കീഴടക്കി ചരിത്രത്തിൻ്റെ കോണുകളിൽ ഉറങ്ങുന്ന ഓഡിയോ ക്യാസറ്റുകളുടെ തുടക്കം അറിയാം ഈ ലേഖനം പൂർണ്ണമല്ല കാരണം കേരളത്തിൻ്റെ ക്യാസറ്റ് ചരിത്രം കുടി വന്നാലെ പൂർണ്ണമാകൂ അത് മറ്റൊരു ലേഖനമായി ഉടൻ പ്രതീക്ഷിക്കാം 

ഇനി ക്യാസറ്റിൻ്റെ 'ചരിത്രം 
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം , മാഗ്നറ്റിക് ടേപ്പ് റെക്കോർഡിംഗ് സാങ്കേതികവിദ്യ ലോകമെമ്പാടും വ്യാപിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ആമ്പെക്സ് , ജർമ്മനിയിൽ നിന്ന് ലഭിച്ച ഉപകരണങ്ങൾ ഉപയോഗിച്ച്, ടേപ്പ് റെക്കോർഡറുകളുടെ വാണിജ്യ ഉത്പാദനം ആരംഭിച്ചു
 . റേഡിയോ പരിപാടികൾ റെക്കോർഡ് ചെയ്യാൻ സ്റ്റുഡിയോകളിൽ ആദ്യമായി ഉപയോഗിച്ച ടേപ്പ്
 റെക്കോർഡറുകളുടെ ആദിരൂപമായ സ്പൂൾ റ്റു സ്പൂൾ ( റീൽറ്റു റീൽ) 
പെട്ടെന്ന്  വീടുകളിലും എത്തി. 1953 ആയപ്പോഴേക്കും 1 ദശലക്ഷം യുഎസ് വീടുകളിൽ ടേപ്പ് മെഷീനുകൾ ഉണ്ടായിരുന്നു എന്ന് കണക്കുകൾ 

ഇവ കൈകാര്യം ചെയ്യുന്നതിലെ സങ്കീർണ്ണതകൊണ്ടും വലിപ്പം കൊണ്ടും പലരും ഇത് ചെറുതായിരുന്നു എങ്കിൽ എന്ന് ചിന്തിച്ചിരുന്നു 


റീൽ-ടു-റീൽ ടേപ്പ് റെക്കോർഡറുകളിൽ ഉപയോഗിച്ചിരുന്നതിനേക്കാൾ കനം കുറഞ്ഞതും ഇടുങ്ങിയതുമായ ടേപ്പിനായി ഒരു ടേപ്പ് കാട്രിഡ്ജ് രൂപകൽപ്പന ചെയ്യാൻ 1960-കളുടെ തുടക്കത്തിൽ ഫിലിപ്സ് ഐൻഡ്ഹോവൻ രണ്ട് വ്യത്യസ്ത ടീമുകളെ ചുമതലപ്പെടുത്തി. 1962-ഓടെ, ഫിലിപ്സിൻ്റെ വിയന്ന ഡിവിഷൻ അതിൻ്റെ  ഐൻലോച്ച്-കാസറ്റ് എന്ന പേരിൽ നിന്ന് ഒരു സിംഗിൾ-ഹോൾ കാസറ്റ് വികസിപ്പിച്ചെടുത്തു
തുടർന്ന് 
ഡച്ച് കമ്പനിയായ ഫിലിപ്‌സിൽ ലൂ ഒട്ടൻസും സംഘവും കണ്ടുപിടിച്ചതാണ്  കോംപാക്റ്റ് കാസറ്റ്
1963 ഓഗസ്റ്റ് 30-ന് ബെർലിൻ റേഡിയോ ഷോയിൽ വെച്ചാണ് ഫിലിപ്സ് ഈ കണ്ടുപിടിത്തം  യൂറോപ്പിൽ പരിചയപ്പെടുത്തി .
 ഇതായിരുന്നു ആദ്യ ടേപ്പ് ക്യാസറ്റ്

1966 ആയപ്പോഴേക്കും യുഎസിൽ മാത്രം 250,000-ലധികം റെക്കോർഡറുകൾ വിറ്റഴിക്കപ്പെട്ടു, താമസിയാതെ ജപ്പാൻ ടേപ്പ് റെക്കോർഡറുകളുടെ പ്രധാന ഉറവിടമായി മാറി. 1968 ആയപ്പോഴേക്കും 85 ഓളം ടേപ്പ് റിക്കോഡർ കമ്പനികൾ ജപ്പാനിൽ സ്ഥാനമുറപ്പിച്ചു 
ഇവർ ലോകമാകമാനം 
 2.4 ദശലക്ഷത്തിലധികം സിസ്റ്റംസ്  വിറ്റു. 

 1970-കളുടെ തുടക്കത്തിൽ, കോംപാക്റ്റ് കാസറ്റ് മെഷീനുകൾ മറ്റ് തരത്തിലുള്ള ടേപ്പ് മെഷീനുകളെക്കാൾ വലിയ തോതിൽ വിറ്റഴിച്ചു കാരണം ഉപയോഗിക്കാനുള്ള എളുപ്പമായിരുന്നു ഒരു കാരണം അങ്ങനെ ലോകമാകമനം ഓഡിയോ ക്യാസറ്റുകളുടെ വസന്തകാലം ആരംഭിച്ചു


1971-ൽ, അഡ്വെൻ്റ് കോർപ്പറേഷൻ അവരുടെ മോഡൽ 201 ടേപ്പ് ഡെക്ക് അവതരിപ്പിച്ചു, അത് ഡോൾബി ടൈപ്പ് ബി നോയ്‌സ് റിഡക്ഷനും ക്രോമിയം(IV) ഓക്‌സൈഡും (CrO 2 ) ടേപ്പും സംയോജിപ്പിച്ചു, വാണിജ്യ-ഗ്രേഡ് ടേപ്പ് ട്രാൻസ്‌പോർട്ട് മെക്കാനിസം 3M കോർപ്പറേഷൻ്റെ വോലെൻസക്  ഡിവിഷൻ വിതരണം ചെയ്തു. ഇത് സംഗീത പ്രേമികളെ ആവേശം കൊള്ളിച്ചു ശബ്ദത്തിൻ്റെ വ്യക്തത വളരെ അധികം ആസ്വദിക്കുന്ന രീതിയിൽ ആയിരുന്നു നിർമ്മാണം

1990-കളുടെ തുടക്കത്തിൽ യുഎസിൽ സിഡികൾ പ്രചരിച്ചു തുടർന്ന് പതുക്കെ   കാസറ്റുകളെ ജനങ്ങൾ മറക്കുവാൻ തുടങ്ങി എങ്കിലും 
ഇൻഡ്യയിൽ 
കുറഞ്ഞ ചിലവ് കാരണം 2009 വരെ സംഗീതം കാസറ്റ് ഫോർമാറ്റിൽ റിലീസ് ചെയ്യുന്നത് തുടർന്നു
  നിരവധി  ക്യാസറ്റ് കമ്പനികൾ ഇൻഡ്യയിൽ ഉണ്ടായിരുന്നു എന്നതായിരുന്നു കാരണം ത 2000ത്തോടെ ക്യാസറ്റുകൾ പതുക്കെ അതിൻ്റെ സ്ഥാനം സി ഡിക്ക് നൽകി എന്ന് പറയാം


എങ്കിലും ഇന്നും ലക്ഷക്കണക്കിന് ആരാധകർ ടേപ്പ് റെക്കോഡിനിനെപ്പം ഉണ്ട് എന്നത് ഏറെ കൗതുകമാണ് 
അതിൻ്റെ ഫലമാണ് ഹൃദയം എന്ന സിനിമ 2022 ൽ വീണ്ടും ഓഡിയോ ക്യാസറ്റ് ഹൃദയം സിനിമക്ക് വേണ്ടി പുറത്തിറക്കി ചരിത്രം കുറിച്ചു



പഴയ സംഗീതത്തെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയും ക്യാസറ്റുകൾ ശേഖരിക്കുന്നവർക്കുവർക്കുമായി നിരവധി കൂട്ടായ്മകൾ ഉണ്ട് അതിൽ ഒരു കൂട്ടായ്മയാണ് 📌ക്യാസറ്റ് മാനിയ ......
ക്യാസറ്റ് മാനിയ എന്ന കൂട്ടായ്മയിൽ Join ചെയ്യാൻ 
+91 9447601914 ൽ ബന്ധപ്പെടാം
Previous Post Next Post