വിഷൻ 2025 പുതുപ്പള്ളി നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വ ക്യാമ്പ്. നാളെ ഉച്ചകഴിഞ്ഞ് 3 മുതൽ 6 മണി വരെ പാമ്പാടി കമ്മ്യൂണിറ്റി ഹാളിൽ നടക്കും



പാമ്പാടി : സംസ്ഥാന, ജില്ലാതല ക്യാമ്പുകളുടെ തുടർച്ചയായി കെ.പി.സി.സി നിർദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം നിയോജകമണ്ഡല അടിസ്ഥാനത്തിൽ നേതൃ ക്യാമ്പുകൾ നടന്നുവരുന്നതിൻ്റെ ഭാഗമായി 
.പുതുപ്പള്ളി  നിയോജകമണ്ഡലത്തിൻ്റെ നേതൃത്തത്തിൽ പാമ്പാടി കമ്യൂണിറ്റി ഹാളിൽ  28-08-24 നടക്കുന്ന ക്യാമ്പിൽ നിയോജക മണ്ഡലത്തിൽ നിന്നുമുള്ള രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെ.പി.സി.സി ഭാരവാഹികൾ, നിർവാഹസമിതി അംഗങ്ങൾ, ഡി.സി സി ഭാരവാഹികൾ,ബ്ലോക്ക് തല കോൺഗ്രസ് നേതാക്കൾ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്മാർ, പോഷക സംഘടനകളുടെ ബ്ലോക്ക് പ്രസിഡണ്ട്മാർ, ജില്ലാ, സംസ്ഥാന ഭാരവാഹികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാർ എന്നിവർ പങ്കെടുക്കും 
 ജില്ലയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ചാർജ് ഉള്ള. ബെന്നി ബഹനാൻ എം.പി, കെ.പി.സി.സി, ഡി.സി.സി നേതാക്കന്മാർ, എം.പി മാർ,എം.എൽ.എ മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും .
Previous Post Next Post