സംസ്ഥാന, ജില്ലാതല ക്യാമ്പുകളുടെ തുടർച്ചയായി കെ.പി.സി.സി നിർദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം നിയോജകമണ്ഡല അടിസ്ഥാനത്തിൽ നേതൃ ക്യാമ്പുകളുടെ ഭാഗമായിരുന്നു ക്യാമ്പ്. നിയോജക മണ്ഡലത്തിൽ നിന്നുമുള്ള രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെ.പി.സി.സി ഭാരവാഹികൾ, നിർവാഹസമിതി അംഗങ്ങൾ, ഡി.സി സി ഭാരവാഹികൾ,ബ്ലോക്ക് തല കോൺഗ്രസ് നേതാക്കൾ, മണ്ഡലം hകോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്മാർ, പോഷക സംഘടനകളുടെ ബ്ലോക്ക് പ്രസിഡണ്ട്മാർ, ജില്ലാ, സംസ്ഥാന ഭാരവാഹികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ എം എൽ എ, ഡി.സി.സി പ്രസിഡണ്ട് നാട്ടകം സുരേഷ്, കെ.പി സി.സി നിർവാഹക സമിതി അംഗം ജോഷി ഫിലിപ്പ്, നിയോജക മണ്ഡലത്തിന്റെ ചാർജ്ജുള്ള കെ പി. സി. സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി,സുധാ കുര്യൻ,അഡ്വ .ഫിൽസൺ മാത്യു,അയർക്കുന്നം ബ്ലോക്ക് പ്രസിഡന്റ് കെ. കെ രാജു,കെ. ആർ ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.