ആവര്‍ത്തിച്ചുവരുന്ന ദുരന്തങ്ങളില്‍ ജനങ്ങളോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന സേനയായി പ്രവര്‍ത്തിക്കാന്‍ കേരള പൊലീസിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2018ലെ പ്രളയകാലം മുതലുളള പൊലീസ് സേവനങ്ങൾ എടുത്തു പറയേണ്ടതാണ്. യോഗ്യതയുള്ളവരെല്ലാം പൊലീസിന്റെ ഭാഗമായി മാറുന്നു. ഇത് പൊലീസിന്റെ കരുത്ത് വര്‍ധിപ്പിക്കുകയും പുതിയ മുഖം നല്‍കുകയും ചെയ്യും. ജനങ്ങളുടെ ബന്ധു എന്നതാണ് ജനകീയ പൊലീസിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.