33 ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ: വാടകവീട് കേന്ദ്രീകരിച്ച് ചാരായ നിർമാണം…

.
ഹരിപ്പാട്: ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ഒരാൾ പിടിയിൽ. കരുവാറ്റ തെക്ക് വിഷ്ണു ഭവനത്തിൽ വിഷ്ണു (26) വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. കേസിലെ ഒന്നാം പ്രതി പള്ളിപ്പാട് നാലുകെട്ടും കവല പഴയ ചാലിൽ സുബിമോൻ സ്ഥലത്തുനിന്നും ഓടി രക്ഷപെട്ടു. സുധിമോൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് ചാരായം, വാറ്റുപകരണങ്ങൾ, കന്നാസ് എന്നിവ കണ്ടെടുത്തത്. ഇവിടെ നിന്നും 33 ലിറ്റർ ചാരായമാണ് പിടികൂടിയത്. രണ്ടാം പ്രതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് ആലപ്പുഴ ഐബി യൂണിറ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം ആർ സുരേഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജി അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഷിബു എന്നിവർ പങ്കെടുത്തു.
Previous Post Next Post