ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിയെ പീഡിപ്പിച്ചു..നഗ്ന വീഡിയോകൾ കാട്ടി ഭീഷണി..41 കാരൻ പിടിയിൽ…


ചാരുമൂട് : ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന 38 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു.ആദിക്കാട്ടുകുളങ്ങര ചാമവിളയിൽ ഷൈജു (41)വിനെയാണ് സി.ഐ എസ്.ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.നൂറനാട് സ്വദേശിയായ പരാതിക്കാരിയെ പ്രതി 2017 ൽ ക്ഷേത്രത്തിൽ കൊണ്ടുപോയി താലികെട്ടുകയും പിന്നീട് പല തവണ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു.യുവതിയെ കഴിഞ്ഞ ഡിസംബർ 31 ന് ലോഡ്ജിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയും നഗ്ന വീഡിയോകൾ എടുത്തതായും പോലീസ് പറഞ്ഞു.
ഇപ്പോൾ പ്രതി വിളിക്കുമ്പോൾ ഇവർ ഫോൺ എടുക്കാത്തതിനാൽ നഗ്ന വീഡിയോകൾ വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വരുന്നതിനിടെയാണ് സ്ത്രീയുടെ പരാതിയിൽ പ്രതിയെ അറസ്റ്റു ചെയ്തത്.


Previous Post Next Post