സെല്‍ഫിയെടുക്കുന്നതിനിടെ 60 അടി താഴ്ചയിലേക്ക് വീണ് യുവതി..അത്ഭുതകരമായി രക്ഷപ്പെട്ടു…


സെൽഫിയെടുക്കുന്നതിനിടെ 60 അടി താഴ്ചയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. 29കാരിയായ നസ്രീൻ അമിർ ഖുറേഷിയെയാണ് പൊലീസും നാട്ടുകാരും രക്ഷിച്ചത്. മഹാരാഷ്ട്രയിലെ സതാറയിലാണ് സംഭവം.സുഹൃത്തുക്കളുമൊത്ത് കാഴ്ച കാണാനെത്തിയ ഇവര്‍ സെൽഫിയെടുക്കുന്നതിനിടെ ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. നൂറടി താഴ്ചയുള്ള ചെരിവിലേക്കുള്ള വീഴ്ചയ്ക്കിടെ ഒരു മരത്തിൽ പിടിത്തം കിട്ടിയതാണ് യുവതിക്ക് രക്ഷയായത്.ഉടൻ തന്നെ നസ്രീന്റെ സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിച്ചു. അടുത്ത് ട്രക്കിങ്ങിന് വന്ന ആൾക്കാരുടെയും സഹായമഭ്യർത്ഥിച്ചു.

തുടർന്ന് ഹോം ഗാര്‍ഡിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് നസ്രീനെ കൊക്കയില്‍ നിന്ന് പുറത്തെത്തിച്ചത്.താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.


Previous Post Next Post