മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു


താനൂരിലെ വസതിയിലായിരുന്നു അന്ത്യം. 2004 ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.
താനൂർ പഞ്ചായത്ത് പ്രസിഡൻറ്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് താനൂരിൽ നിന്ന് ഒരു പ്രാവശ്യവും തിരൂരങ്ങാടിയിൽ നിന്ന് രണ്ട് പ്രാവശ്യവും വിജയിച്ചിട്ടുണ്ട്.
Previous Post Next Post