ദുരിതബാധിതർക്ക് അയച്ചത് 7 ടൺ പഴകിയ തുണി; സംസ്കരിക്കേണ്ടി വന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയാതായി മുഖ്യമന്ത്രി



തിരുവനന്തപുരം:* വയനാട് ദുരന്തത്തിൽ ശേഷിക്കുന്നവർക്കായി രാജ്യത്തിൻറെ വിവിധയിടങ്ങളിൽ നിന്നും സഹായം ലഭിച്ചു. എന്നാൽ ദുരന്തം മുതലെടുത്ത് പഴകിയ സാധനങ്ങൾ ദുരന്തബാധിതർക്കായി അയച്ച സംഭവവും ഉണ്ടായി. സഹായം സ്വീകരിക്കുന്ന ഇടമായ കളക്ഷൻ സെന്‍ററിൽ ഏഴ് ടൺ പഴകിയ തുണി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കളക്ഷൻ സെന്‍ററിൽ ഏഴ് ടൺ പഴകിയ തുണിയാണ് എത്തിയത് അത് സംസ്കരിക്കേണ്ടി വന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഫലത്തിൽ ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Previous Post Next Post