യുവാവിന് വെട്ടേറ്റു..കാൽ വേർപെട്ടു .സംഭവം വൈകിട്ട് 8:30 ന്


ശ്രീകാര്യം പൗഡിക്കോണം സൊസൈറ്റിമുക്ക് ജംഗ്ഷനിൽ യുവാവിന് വെട്ടേറ്റു .ഇന്ന് രാത്രി 8 മണിയോടുകൂടിയാണ് സംഭവം.കുറ്റിയാണി സ്വദേശിയായ ജോയിക്കാണ് വെട്ടേറ്റത് . ഇപ്പോൾ പൗഡിക്കോണം സൊസൈറ്റി മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന ജോയി നിരവധി കേസിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു.കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്.  കാറിൽ വന്ന അക്രമിസംഘം ജോയിയുടെ കാൽ വെട്ടി വേർപെടുത്തുകയായിരുന്നു . കുറ്റ്യാണി സ്വദേശികളായ സജീറും, അൻവറും ആണ് കൃത്യത്തിന്റെ പിന്നിൽ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു . ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു
Previous Post Next Post