വയനാട് ദുരന്തത്തിന് ശേഷം ആദ്യം, ഇന്ന് ഒരിടത്തും അലര്‍ട്ട് ഇല്ല; ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത




തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായെങ്കിലും ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലബാര്‍ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്.

ഇന്ന് ഒരു ജില്ലയിലും 'അലര്‍ട്ട്' ഇല്ല. വയനാട് ദുരന്തത്തിനു ശേഷം സംസ്ഥാനത്ത് അലര്‍ട്ട് ഇല്ലാത്ത ദിനമാണ് ഇന്ന്. ശക്തമായ മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും സാധാരണ/ ഇടത്തരം മഴ വരും ദിവസങ്ങളിലും തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Previous Post Next Post