മാലിന്യം നിറഞ്ഞ ചാക്ക് പഞ്ചായത്ത് ഓഫീസിനുള്ളിൽ തള്ളി വ്യാപാരി..’ഇനി ചെയ്താൽ വീട്ടിൽ കൊണ്ടുവന്നിടുമെന്ന്’ ഭീക്ഷണിയും…


പഞ്ചായത്ത് ഓഫീസിൽ മാലിന്യം തള്ളി വ്യാപാരിയുടെ പ്രതിഷേധം. എറണാകുളം വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് സംഭവം. ജീവനക്കാർ ജോലി ചെയ്യുന്ന ക്യാബിന് ഉള്ളിലാണ് യുവാവ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. വെങ്ങോല സ്വദേശി അനൂപ് ആണ് ചാക്കുകെട്ടുകളിലാക്കിയ ദുർഗന്ധം വമിക്കുന്ന മാലിന്യം ഇവിടെ കൊണ്ടുവന്നിട്ടത്. ഇയാൾ ടെംപോ വാഹനത്തിൽ കൊണ്ടുവന്ന മാലിന്യം നിറച്ച ചാക്കുകെട്ട് സ്വയം എടുത്ത് പഞ്ചായത്ത് ഓഫീസിനുള്ളിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. തന്‍റെ കടയ്ക്കു മുന്നിലെ മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് തയാറാകാത്തതിലുളള പ്രതിഷേധമാണ് ഇത്തരമൊരു കാര്യംചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനൂപ് പറഞ്ഞു.

പഞ്ചായത്തിലെ ഹരിത കർമ്മ സേന മാലിന്യം നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തി എന്ന് ആരോപിച്ചു കൊണ്ടായിരുന്നു പ്രതിഷേധം . അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ തനിക്കെതിരെ പരാതി നൽകിക്കോളൂവെന്നും ഇനിയും ഇത് ആവർത്തിച്ചാൽ വീട്ടിനുള്ളിൽ കൊണ്ടുവന്നിടുമെന്നും ഉദ്യോഗസ്ഥരോട് അനൂപ് പറഞ്ഞു. എന്നാൽ മാലിന്യം വെങ്ങോല പഞ്ചായത്തിലേതല്ലെന്ന വാദം ഉന്നയിച്ച് സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Previous Post Next Post