നിറ പുത്തരി പൂജകള്‍ക്കായി ശബരിമല നട ഞായറാഴ്ച തുറക്കും



പമ്പ : നിറ പുത്തരി പൂജകള്‍ക്കായി ശബരിമല നട ഞായറാഴ്ച തുറക്കും.
വൈകിട്ട് 5 മണിക്ക് മേല്‍ ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. 

നിറ പുത്തരി പൂജകള്‍ക്കായി എത്തിക്കുന്ന നെല്‍ കതിരുകള്‍ കൊടിമര ചുവട്ടില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അംഗങ്ങളായ ജി സുന്ദരേശന്‍. അഡ്വ. എ അജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. 

പാലക്കാട് , അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നാണ് നെല്‍കതിരുകള്‍ എത്തിക്കുന്നത്. 

തിങ്കളാഴ്ച പുലര്‍ച്ചെ 05.45 നു മേല്‍ 6.30 നകമാണ് നിറപുത്തരി പൂജകള്‍ നടക്കുക. 
ശേഷം ശ്രീകോവിലില്‍ പൂജിച്ച നെല്‍ കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. പൂജകള്‍ക്ക് ശേഷം തിങ്കളാഴ്ച രാത്രി 10 ന് നട അടക്കും.
Previous Post Next Post