മല്ലപ്പള്ളിയിൽ തട്ടുകടയിൽ നിന്ന് കഴിച്ച ഉള്ളിവടയിൽ നിന്ന് സി​ഗരറ്റ് കുറ്റി.. പരാതി


പത്തനംതിട്ടയിൽ തട്ടുകടയിൽ നിന്ന് കഴിച്ച ഉള്ളിവടയിൽ നിന്ന് സി​ഗരറ്റ് കുറ്റി ലഭിച്ചതായി പരാതി. മല്ലപ്പള്ളി ഐഎച്ച്ആർഡി സ്കൂളിന് സമീപമുള്ള തട്ടുകടയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് സി​ഗരറ്റ് കുറ്റി ലഭിച്ചെന്നാണ് ജീവൻ പി മാത്യൂ എന്നയാൾ മലപ്പള്ളി ​ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു.
പൊലീസിൽ പരാതി നൽകിയെന്നും തുടർ നടപടികൾക്ക് വേണ്ടിയാണ് പഞ്ചായത്തിനെ സമീപിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. വാങ്ങിയ സാധനങ്ങൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്. മേൽനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയിൽ അഭ്യർത്ഥിച്ചു.

Previous Post Next Post