യു.കെയിൽ കലാപം തുടരുന്നു: ശക്തമായ നടപടിയെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ


ലണ്ടൻ ∙ ലിവർപൂളിലെ സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളുടെ കൊലപാതകവുമായി പൊട്ടിപ്പുറപ്പെട്ട ജനരോഷം കുടിയേറ്റവിരുദ്ധ കലാപമായി ഏഴാം ദിവസവും ബ്രിട്ടനിൽ തുടരുകയാണ്. ഇപ്പോഴിതാ ഇന്ന് ഇംഗ്ലണ്ടിലും വെള്ളിയാഴ്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായേക്കുമെന്ന ഭീതിയിലാണ് സര്‍ക്കാരും പൊലീസും. അതുകൊണ്ടുതന്നെ അധികൃതർ കടുത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രക്ഷോഭം തുടങ്ങിയശേഷം യുകെയില്‍ പലയിടങ്ങളിലും വിദ്യാര്‍ഥികളും നഴ്സുമാരും ഉള്‍പ്പടെയുള്ള മലയാളികള്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണു വിവരം. ബ്രിട്ടനിൽ താമസിക്കുന്നവരും വിവിധ ആവശ്യങ്ങൾക്കായി ബ്രിട്ടനിലേക്ക് യാത്രചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മുന്നറിയിപ്പു നൽകി.

വിദ്യാർഥികൾ ഉൾപ്പെടെയള്ളവർ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും പ്രകടനക്കാരെ പ്രകോപിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും മലായാളി അസോസിയേഷനുകളുടെ മാതൃസംഘടനയായ യുക്മയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ജൂലൈ 29 – നാണു അവധിക്കാല നൃത്ത, യോഗ ക്ലാസുകളിൽ 17 വയസ്സുകാരൻ നടത്തിയ ആക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെട്ടത്. രണ്ട് മുതിർന്നവർ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ് മെർസി സൈഡിലെ ആശുപത്രികളിൽ പ്രവേശിച്ചിരുന്നവർ സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു .

എൽസി ഡോട്ട് സ്റ്റാൻകോംബ്, ആലീസ് ഡ സിൽവ അഗ്വിയർ, ബെബെ കിംഗ് എന്നിവരാണ് സൗത്ത്പോർട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അക്‌സൽ മുഗൻവ റുഡകുബാന എന്ന 17 കാരനെതിരെ മൂന്ന് കൊലപാതകങ്ങളും 10 കൊലപാതകശ്രമങ്ങളും ചുമത്തിയിട്ടുണ്ട്.
പ്രക്ഷോഭം തുടങ്ങിയശേഷം യുകെയില്‍ പലയിടങ്ങളിലും വിദ്യാര്‍ഥികളും നഴ്സുമാരും ഉള്‍പ്പടെയുള്ള മലയാളികള്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണു വിവരം. ബ്രിട്ടനിൽ താമസിക്കുന്നവരും വിവിധ ആവശ്യങ്ങൾക്കായി ബ്രിട്ടനിലേക്ക് യാത്രചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് 

എൽസി ഡോട്ട് സ്റ്റാൻകോംബ്, ആലീസ് ഡ സിൽവ അഗ്വിയർ, ബെബെ കിംഗ് എന്നിവരാണ് സൗത്ത്പോർട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അക്‌സൽ മുഗൻവ റുഡകുബാന എന്ന 17 കാരനെതിരെ മൂന്ന് കൊലപാതകങ്ങളും 10 കൊലപാതകശ്രമങ്ങളും ചുമത്തിയിട്ടുണ്ട്.


കൊലപാതകം നടത്തിയ 17 വയസ്സുകാരൻ അനധികൃത കുടിയേറ്റക്കാരനാണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുകെയിലൊട്ടാകെ വ്യാപകമായി ആക്രമ സംഭവങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്.

പ്രതി അനധികൃത കുടിയേറ്റം നടത്തിയ മുസ്ലീമാണെന്ന രീതിയിലുള്ള പ്രചാരണങ്ങളെ തുടർന്ന് ആ വിഭാഗത്തിൻറെ ആരാധനാലയങ്ങളിൽ പലതും ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായി. ഈ സാഹചര്യത്തിൽ മതിയായ സുരക്ഷിതത്വം വിവിധ വിഭാഗങ്ങളിൽ പെട്ടവർക്ക് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.
Previous Post Next Post