രക്ഷാ ദൗത്യം, ദുരിത ബാധിതർക്കുള്ള ധന സഹായം, പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇതിനു മുമ്പായി രാവിലെ 10:30-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും. നിലവിലെ സ്ഥിതിഗതികൾ, ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ തുടങ്ങിയവ വിലയിരുത്തും.
ദുരന്തത്തിൽ ഇതുവരെ മരണം 276 ആയതായാണ് റിപ്പോർട്ട്. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചിട്ടുണ്ട്.