പാമ്പാടിയിൽ മണ്ണ് മാഫിയ കുന്ന് ഇടിച്ച് നിരത്തൽ പാമ്പാടിക്കാരൻ ന്യൂസിൻ്റെ ഇടപെടൽ മൂലം നിർമ്മാണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി



✒️ ജോവാൻ മധുമല 

പാമ്പാടി :  പാമ്പാടി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലെ തോട്ടപ്പള്ളി ഭാഗത്ത് 5 ഏക്കറോളം വരുന്ന സ്ഥലത്തെ 800 അടിയോളം ഉയരത്തിലുള്ള മല ഇടിച്ചു നിരത്തുന്നു. സമീപത്തുള്ള വീടുകൾക്കും റോഡിനും ഭീഷണിയാണിത്. ഇപ്പോൾ തന്നെ ചെറിയ മഴയത്ത്  സമീപത്തുള്ള മരങ്ങൾ കടപുഴകി വീണു തുടങ്ങി. പൊതു അവധി ദിവസങ്ങളിലാണ് ഇടിച്ചു നിരത്തൽ  തകൃതിയായി നടക്കുന്നത് പാമ്പാടി ഗ്രാമപഞ്ചായത്തോ ,മറ്റ് അധികാര കേന്ദ്രങ്ങളോ അറിയാതെ നടന്ന ഈ അനധികൃത മണ്ണെടുപ്പ് ഇന്നലെ പാമ്പാടിക്കാരൻ ന്യൂസ് ആണ് പുറത്ത് കൊണ്ടുവന്നത് 
  
പാമ്പാടിക്കാരൻ ന്യൂസിൻ്റെ കൃത്യവും സമോചിതമായ ഇടപെടൽ മൂലം ഗ്രാമപഞ്ചായത്ത് അധികാരികൾക്ക് ഈ കാര്യം ബോധ്യപ്പെടുകയും ഇന്നലെ പെതു അവധി ആയതിനാൽ ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു  
ഹൗസ്സ് ഫ്ലോട്ട് തിരിക്കുന്ന പണി എന്ന വ്യാജേന കോടിക്കണക്കിന് വിലവരുന്ന മണ്ണ് എടുത്ത് വിൽപ്പന നടത്തുകയായിരുന്നു ലക്ഷൃം ബാംഗ്ലൂർ സ്വദേശിയാണ് ഇതിനു പിന്നിൽ എന്നാണ് പ്രാധമിക നിഗമനം ഒപ്പം ചില പ്രദേശവാസികളും ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു 

ദിവസങ്ങളായി പണികൾ തുടർന്നുകൊണ്ടിരിക്കുകയായിരുന്നു പാമ്പാടിക്കാരൻ  ന്യൂസ് വാർത്ത ജനശ്രദ്ധ ആകർഷിക്കുകയും സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു 
 ജില്ലാ കളക്ടർക്ക് പരാതി നൽകുവാനും പാമ്പാടി വില്ലേജ് ഓഫീസിന്‌ മുൻപിൽ ധർണ്ണ നടത്തുവാനുമുള്ള പദ്ധതിയുമായി നാട്ടുകാർ മുന്നോട്ട് പോകാനിരിക്കുന്ന വേളയിലാണ് പാമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ കൃത്യമായ ഇടപെടൽ ഉണ്ടായിരിക്കുന്നത് പാമ്പാടി പോലീസും ഈ കാര്യം അന്യേഷിച്ച് വരികയായിരുന്നു 

നാട്ടിലെ ജനകീയ  പ്രശ്നങ്ങളിൽ കഴിഞ്ഞ നാല് വർഷക്കാലമായി  കൃത്യമായി ഇടപെടുന്ന ഒരു ജനകീയ മാധ്യമമാണ് പാമ്പാടിക്കാരൻ ന്യൂസ് 
കൂടാതെ ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട് 
കേരളത്തിന് പുറമെ സിംഗപ്പൂരിലും ,യു .കെ യിലും ബ്യൂറോ ഉള്ള കേരളത്തിലെ ഏക ഓൺലൈൻ മാധ്യമമാണ് പാമ്പാടിക്കാരൻ ന്യൂസ്
Previous Post Next Post