തോക്ക് നിർമാണസാമഗ്രികളുമായി യുവാവ് അറസ്റ്റിൽ



 (   പ്രതീകാത്മക ചിത്രം ) 

വെള്ളരിക്കുണ്ട് : തോക്ക് നിർമാണ സാമഗ്രികളുമായി ആവുക്കോട് സ്വദേശി വിശാഖി(30)നെ വനം വകുപ്പധികൃതർ അറസ്റ്റുചെയ്തു. സമീപത്തെ വനത്തിൽനിന്നും മരം മോഷണം പോയതിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് വിശാഖിന്റെ വീടിനോട് ചേർന്നുള്ള ആലയിയിൽനിന്നും തോക്കിന്റെ കുഴലും വെടിയുണ്ട ഉൾപ്പെടെയുള്ളവയും കണ്ടെടുത്തത്. റേഞ്ച് ഓഫീസർ കെ.രാഹുലിന്റെയും സെക്‌ഷൻ ഓഫീസർ കെ.ലക്ഷ്മണന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. രാഹുലിനെ കോടതിയിൽ ഹാജരാക്കി

.

Previous Post Next Post