വയനാട് രക്ഷാപ്രവർത്തനം നടത്തിയവരെ അപമാനിച്ചു..ആർ.എസ്.എസ് നേതാവിനെതിരെ പരാതി…


മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ അപമാനിച്ച ആർ.എസ്.എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ ഡി.ജി.പിക്ക് പരാതി. കെ.പി.സി.സി മെമ്പർ റിയാസ് മുക്കോളിയാണ് പരാതി നൽകിയത്. നാട് ഒരുമിച്ച് നിന്ന് ദുരന്തത്തിൽ അകപ്പെട്ടവർക്കായി രക്ഷാപ്രവർത്തനം നടത്തുമ്പോൾ വിദ്വേഷപ്രചാരണത്തിനും രക്ഷാപ്രവർത്തകരെ അവഹേളിക്കാനുമാണ് ടി.ജി മോഹൻദാസ് ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
രക്ഷാപ്രവർത്തകർ എന്ന് പറഞ്ഞ് വന്നവർ ധൃതിപിടിച്ച് ടീ ഷർട്ടുകൾ തയ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. റിസ്‌കുള്ള മേഖലയിലൊന്നും ഇവർ പോയിട്ടില്ല. അതിനടുത്തേക്ക് പോലും പോവാൻ ഇവർക്ക് പേടിയാണെന്നും ചില സംഘടനകളുടെ പേര് എടുത്തുപറഞ്ഞ് മോഹൻദാസ് അധിക്ഷേപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.


Previous Post Next Post