ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശവുമായി കെ സുധാകരൻ. പിണറായിയെ കോന്തനെന്ന് വിശേഷിപ്പിച്ച സുധാകരൻ പിണറായി പച്ചനോട്ട് കണ്ടാൽ ഇളിച്ച് നിൽക്കുമെന്നും പരിഹസിച്ചു. തന്റെ ജില്ലയിൽ നിന്നുള്ളയാളാണ് പിണറായി എന്ന് പറയുന്നതിൽ ലജ്ജയുണ്ടെന്നും സുധാകരൻ പറഞ്ഞു.
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ സംസാരിക്കുകയായിരുന്നു സുധാകരൻ. ചൂരൽമല – മുണ്ടക്കൈ ദുരന്തത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടായിരുന്നു സുധാകരൻ പ്രസംഗം തുടങ്ങിയത്. തുടർന്ന് പിണറായി വിമർശനത്തിലേക്ക് കടക്കുകയായിരുന്നു. ‘രാജ്യത്ത് ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും പച്ചനോട്ട് കണ്ടാൽ ഇളിച്ച് നിൽക്കുന്ന കോന്തൻ മുഖ്യമന്ത്രി ഈ സംസ്ഥാനത്തിന് അപമാനമാണെ’ന്നായിരുന്നു സുധാകരൻ്റെ പരാമർശം.