ആറ് ജില്ലകളിൽ സോയിൽ പൈപ്പിങ് തീവ്രമെന്ന് പഠനം !!! ഭൂമിക്കടിയിൽ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയിൽ പൈപ്പിങ്



ഭൂമിക്കടിയിൽ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയിൽ പൈപ്പിങ് അഥവാ കുഴലീകൃത മണ്ണൊലിപ്പ്. ഭൗമാന്തരഭാഗം ടണലുകൾ രൂപപ്പെടുകയും അതിൻ്റെ ഫലമായി നദിയൊഴുകുന്നത് പോലെ നിരവധി കൈവഴികളായി ചെറുതുരങ്കങ്ങൾ രൂപപ്പെടുകയും അതിലൂടെ ദൃഢത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷണങ്ങളും മലയുടെ അടിവാരത്തേക്ക് ടണലിലൂടെ നിക്ഷേപിക്കപ്പെടും. ഇതിലൂടെ ഒരു പ്രദേശം മുഴുവൻ ദുർബലമാവുകയും മലയിടിച്ചിൽ കാരണമാവുകയും ചെയ്യും.
കേരളത്തിലെ മിക്ക ജില്ലകളിലെയും സോയിൽ പൈപ്പിങ് തീവ്രമായ സാഹചര്യത്തിലാണ് പഠനം. ഭൂമിയുടെ ഉള്ളറകളിൽ മണ്ണൊലിപ്പുണ്ടാക്കുന്ന സോയിൽ പൈപ്പിങ് കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട്, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ വ്യാപകമാണെന്നാണ് കണ്ടെത്തൽ.

കാസർകോട് 29, കണ്ണൂർ 17, മലപ്പുറം 24, വയനാട് 26 എന്നിങ്ങനെയാണ് സോയിൽ പൈപ്പുകൾ കണ്ടെത്തിയിരിക്കുന്നത്.

തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്രകേന്ദ്രം മുൻശാസ്ത്രജ്ഞൻ ജി ശങ്കറിൻ്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിൻ്റെ സുസ്ഥിരതയ്ക്ക് സോയിൽ പൈപ്പിങ്ങ് ഭീഷണിയാകുന്നത് കണ്ടെത്തൽ. എന്നാൽ പാലക്കാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ അപൂർവമായ പഠനം.

ഭൂപ്രകൃതി, ചെരിവ്, മണ്ണിൻ്റെ ഘടന, മഴയുടെ അളവ്, ഭൂഗർഭജലത്തിൻ്റെ ഒഴുക്ക്, കാർഷികരീതികൾ, മരംമുറിക്കൽ, ഖനനം തുടങ്ങിയ സോയിൽ പൈപ്പിങ്ങിന് കാരണമാകുന്നു. പുത്തുമലയിലെ മണ്ണിടിച്ചിലിന് പിന്നിൽ സോയിൽ പൈപ്പിങ് ആയിരുന്നു. എന്നാൽ, ചൂരൽമലയിൽ സോയിൽ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.
Previous Post Next Post