ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിക്കരുത്.. കഴിഞ്ഞ തവണത്തെ അനുഭവം മറന്നിട്ടില്ല രമേശ് ചെന്നിത്തല…


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തത വേണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിക്കരുത്. മാത്രമല്ല സുതാര്യമായിരിക്കണമെന്നും കഴിഞ്ഞ തവണത്തെ അനുഭവം കൊണ്ടാണ് ഇത്തരത്തിൽ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പണം വകമാറ്റി ചെലവഴിച്ചുവെന്ന പരാതി ഉയർന്ന്‌ വന്നിരുന്നു. തുടർന്ന് ലോകായുക്തയിൽ കേസ് വരികയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം.

ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും ധനസഹായം നൽകണം. ഒരു ജനതയെ പുനരധിവസിപ്പിക്കാൻ എല്ലാവരും ഒത്തൊരുമിക്കണമെന്നും അതിനാൽ, ദുരിതാശ്വാസനിധിയുടെ കണക്ക് സർക്കാർ വ്യക്തമായി അവതരിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


Previous Post Next Post