സ്പീക്കറുടെ പരാതിയില്‍ സസ്‌പെന്‍ഷന്‍..പ്രതിഷേധം ശക്തമാക്കി യൂണിയൻ..അവസാനം ടിടിഇയെ തിരിച്ചെടുത്തു…

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാതിയില്‍ വന്ദേഭാരത് എക്‌സ്പ്രസിലെ ടിടിഇക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചു. ചീഫ് ടിടിഇ പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് പിന്‍വലിച്ചത്.ടിടിഇമാരുടെ യൂണിയന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് അച്ചടക്ക നടപടി പിന്‍വലിച്ചത്.പത്മകുമാറിനോട് ഡ്യൂട്ടിയില്‍ തിരികെ കയറാന്‍ നിര്‍ദേശം നല്‍കിയതായി അധികൃതർ അറിയിച്ചു.
ജൂലൈ 30ന് വന്ദേ ഭാരത് ട്രെയിനില്‍ വെച്ച് പത്മകുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി എഎന്‍ ഷംസീര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു.യാത്രയ്ക്കിടെ സ്പീക്കറെ കണ്ട സുഹൃത്ത് സംസാരിക്കാന്‍ എത്തിയപ്പോൾ ടിടിഇ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി . സ്പീക്കറാണെന്ന് പറഞ്ഞെങ്കിലും പെരുമാറ്റം തുടര്‍ന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു.


        

Previous Post Next Post