സിദ്ദിഖിനും രഞ്ജിത്തിനുമെതിരേ പൊലീസ് കമ്മിഷണർക്ക് പരാതി; സിദ്ദിഖിനെതിരേ പോക്സോ വകുപ്പ് ചുമത്തണമെന്ന് ആവശ്യം






കൊച്ചി: നടൻ സിദ്ദിഖിനും സംവിധായകൻ രഞ്ജിത്തിനുമെതിരേ പരാതി. വൈറ്റില സ്വദേശി ടി.പി. അജികുമാറാണ് ഇരുവർക്കുമെതിരേ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. സിദ്ദിഖിനെതിരേ പോക്സോ വകുപ്പ് ചുമത്തി കേസെടുക്കണെന്നാണ് പരാതിയിൽ പ‍റയുന്നത്.
അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. പൊലീസ് പരാതി പരിശോധിച്ചുവരികയാണ്. ആരോപണത്തിനു പിന്നാലെ സിദ്ദിഖും രഞ്ജിത്തും രാജിവച്ചിരുന്നു. സിദ്ദിഖിനെതിരേ യുവനടി രേവതി സമ്പത്തും രഞ്ജിത്തിനെതിരേ ബംഗാളി നടി സുലേഖ മിത്രയുമാണ് ആരോപണവുമായി മുന്നോട്ടു വന്നത്.




Previous Post Next Post