പാര്‍ട്ടി പതാക പുറത്തിറക്കി നടൻ വിജയ്…


സൂപ്പര്‍ താരം വിജയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റ പതാക പുറത്തിറക്കി. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 9.15ന് നടന്ന ചടങ്ങില്‍ വിജയ് ആണ് പതാക ഉയർത്തിയത്.പാര്‍ട്ടി ആസ്ഥാനത്തെ 30 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക ഉയര്‍ത്തിയത്.ചുവപ്പും മഞ്ഞയുമാണ് പതാക നിറം. കൊടിയുടെ മധ്യത്തിലായി രണ്ട് ആനകളുടെ ചിത്രവും ഒരു പീലി വിടര്‍ത്തിയാടുന്ന മയിലിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.


തെരഞ്ഞെടുക്കപ്പെട്ട മൂന്നൂറ് അംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന് ശേഷം വിവിധയിടങ്ങളില്‍ കൊടിമരം സ്ഥാപിക്കാനും പാതക ഉയര്‍ത്താനും വിജയ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വന്തം സ്ഥലങ്ങളില്‍ വേണം കൊടിമരം സ്ഥാപിക്കേണ്ടതെന്നും അനുമതിയില്ലാതെ പൊതു സ്ഥലങ്ങളില്‍ കൊടിമരം സ്ഥാപിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനവും ഇന്ന് പുറത്തിറക്കിയേക്കും. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തമാസം വിഴുപുരത്തെ വിക്രവാണ്ടിയില്‍ നടക്കുമെന്നാണ് വിവരം. ഇതിന് ശേഷമാകും വിജയുടെ സംസ്ഥാന പര്യടനം തുടങ്ങുക

Previous Post Next Post