മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ അപവാദ പ്രചരണം: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ



കളമശേരി: ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് യൂത്ത് കോൺഗ്രസ് നേതാവിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ്, വിടാക്കുഴ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിടാക്കുഴ കൊട്ടക്കാരൻ വീട്ടിൽ ഷിജു ജബ്ബാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം കളമശേരി ഏരിയ കമ്മിറ്റിയംഗം വി എ സക്കീർ ഹുസൈന്‍റെ പരാതിയിലാണ് അറസ്റ്റ്.
വയനാട്ടിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായതിനെത്തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിൽ ദുരിതാശ്വാസ നിധിക്കെതിരെയും സിപിഎമ്മിനും തനിക്കുമെതിരെയും വിവിധ കോൺഗ്രസ്, ലീഗ് സാമൂഹമാധ്യമ ഗ്രൂപ്പുകൾ അസത്യ പ്രചരണങ്ങൾ നടത്തുന്നതായി സക്കീർ ഹുസൈൻ നൽകിയ പരാതിയിലാണ് അറസ്റ്റ് നടന്നത്. യൂത്ത് കോൺഗ്രസ് നേതാവും യൂത്ത് കോൺഗ്രസിന്‍റെ വിവിധ ഗ്രൂപ്പുകളുടെ അഡ്മിനുമാണ് അറസ്റ്റിലായ ഷിജു ജബ്ബാർ.


Previous Post Next Post