കൊച്ചിയിൽ കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍..പെണ്‍സുഹൃത്തിനെ കളിയാക്കിയതിലുള്ള വിരോധം…


കൊച്ചി: കളമശ്ശേരിയില്‍ ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പൊലീസിന്റെ പിടിയിലായത്.പെണ്‍സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.കളമശ്ശേരി എച്ച്എംടി ജങ്ഷനിലായിരുന്നു സംഭവം നടന്നത്.അസ്ത്ര ബസിലെ കണ്ടക്ടറായിരുന്ന ഇടുക്കി സ്വദേശി അനീഷ് ആണ് കൊല്ലപ്പെട്ടത്. 34 വയസ്സായിരുന്നു.

ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്.


Previous Post Next Post