വരൂ .. ഒന്ന് വിശ്രമിച്ച് ചായ കുടിച്ച് ഫ്രഷ് ആയി പോകാന്നേ !! കാളച്ചന്തയിൽ പാമ്പാടി പഞ്ചായത്തിൻ്റെ ടേക്ക് എ ,ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം ഫിനീഷിംഗ് പോയിൻ്റിലേയ്ക്ക്


✒️ ജോവാൻ മധുമല 
പാമ്പാടി : റബ്ബർമരങ്ങളുടെ പ്രവേശന കവാടം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പാമ്പാടിയിൽ വഴിയാത്രികർക്ക് അത്താണിയായി ടേക്ക് എ ബ്രേക്ക് ,, പാമ്പാടി കാളചന്തയിലാണ് 2 നിലയിൽ മനോഹരമായി പണി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന വഴിയോര വിശ്രമകേന്ദ്രം ഒരുങ്ങുന്നത് 
ഓണത്തിന്  മുമ്പായി പണി തീർക്കാനാണ് ശ്രമം നടന്നു കൊണ്ട് ഇരിക്കുന്നത് 
അമ്മമാർക്ക് കുട്ടികളെ മുലയൂട്ടുവാനുള്ള പ്രത്യേക ഫീഡിംഗ് റൂം   ,ആധുനിക രീതിയിൽ ഉള്ള ശുചി മുറി ,ശൗച്യാലയം ,കുട്ടികൾക്ക് വേണ്ട വിനോദ ഉപകരണങ്ങൾ, പാർക്കിംഗ് സംവിധാനം തുടങ്ങി എല്ലാം സജീകരണങ്ങളും ഉണ്ടാകും
കൂടാതെ 
നാടൻ ലഘു വിഭവങ്ങളും ,ചായയും ഉൾപ്പെടെ ഉള്ള ലഘു ഭക്ഷണ ശാല കുടുംബശ്രീ യുടെ നേതൃത്തത്തിൽ ഇതിനോട് അനുബന്ധിച്ച് പ്രവർത്തിക്കും

കൂടാതെ  ഇതിനോട് അനുബന്ധിച്ച് കുട്ടികളുടെ വിനോദത്തിനായി മിനി പാർക്കും ഭാവിയിൽ പണിയും  ടേക്ക് എ ബ്രേക്കിൽ  വഴിയാത്രികർക്ക് ശുചിമുറിയും ,ശൗച്യാലയവും മറ്റ് അനുബന്ധ സജീകരണങ്ങളുടെയും സേവനം തികച്ചും  സൗജന്യമാണ്
Previous Post Next Post