നാല് ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ച സംഭവത്തിൽ കെഎസ്ഇബിയിലെ രണ്ട് താത്കാലിക ജീവനക്കാർ അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിലാണ് സംഭവം. വാസു, രതീഷ് എന്നീ ജീവനക്കാരാണ് അറസ്റ്റിലായത്. റാന്നി കെഎസ്ഇബി ഡിവിഷനിൽ നിന്നാണ് മോഷണം നടന്നത്
നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 1500 മീറ്റർ വൈദ്യുതി കമ്പികളാണ് മോഷ്ടിച്ചത്. പുതിയ വൈദ്യുതി കേബിളുകൾ സ്ഥാപിച്ചപ്പോഴാണ് പഴയത് മോഷ്ടിച്ചത്.