ആലപ്പുഴയിലെ സ്കൂളിൽ വെടിവെപ്പ് നടന്നിട്ടില്ല.. വ്യാജ വാർത്തയെന്ന് ഡിവൈഎസ്പി…


ആലപ്പുഴ: ആലപ്പുഴയിലെ സ്കൂളിൽ വെടിവെപ്പ് നടന്നു എന്ന വാർത്ത നിഷേധിച്ച് ഡിവൈഎസ്പി. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് ഡിവൈഎസ്പി എം ആർ മധു ബാബു പറഞ്ഞു. വെടിവെപ്പ് നടന്നിട്ടില്ല. സ്കൂളിൽ ഉണ്ടായ തർക്കത്തിന്റെ പേരിൽ ഇടവഴിയിൽ വെച്ച് അടിപിടി മാത്രമാണ് ഉണ്ടായത്.

എയർ ഗൺ ഉപയോഗിച്ച് അക്രമിക്കുകയാണുണ്ടായത്. വിദ്യാർഥിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് എയർ ഗൺ കണ്ടെത്തിയിരുന്നു. എന്നാൽ ഈ എയർഗൺ ഉപയോഗിക്കാൻ കഴിയാത്തവിധം അവസ്ഥയിലാണ് ഉള്ളതെന്നും പ്രാഥമിക നിഗമനം.

ആലപ്പുഴയിൽ എയർ ഗണ്ണുമായി വിദ്യാർത്ഥി സ്കൂളിലെത്തി സഹപാഠിയെ മർദ്ദിച്ചെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ആലപ്പുഴ നഗരത്തിലുള്ള സ്കൂളിലാണ് സംഭവം നടന്നതെന്ന തരത്തിലാണ് വിവരം പുറത്തുവന്നത്. സ്കൂളിലെ അധ്യാപകരാണ് പൊലീസിൽ പരാതി നൽകിയത്. അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. സൗത്ത് പൊലീസ് ജുവൈനൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്
Previous Post Next Post