അമ്മ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് താഴെ അശ്ലീല കമന്‍റ്; യുവാവ് അറസ്റ്റിൽ വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്‍റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി



ചെർപ്പുളശേരി: സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ച യുവാവിനെ അറസ്റ്റു ചെയ്ത് ചെർപ്പുളശേരി പൊലീസ്. ചെർപ്പുളശേരി സ്വദേശി സുകേഷ് പി. മോഹനെതിരെയാണ് പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിത്.
വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്‍റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇയാളുടെ പ്രവർത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണെന്നും എഫ്ഐആറിൽ‌ പറയുന്നു.


Previous Post Next Post