കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈം​ഗികാതിക്രമം..രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടി….


പത്തനംതിട്ടയിൽ കെഎസ്ആര്‍ടിസി ബസില്‍ വനിത കണ്ടക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം. അപമര്യാദയായി പെരുമാറിയ ഇലന്തൂർ പൂക്കോട് സ്വദേശി കോശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.പത്തനംതിട്ടയിൽ നിന്നും ചെങ്ങന്നൂരേക്കു പോയ കെഎസ്ആർടിസി ബസ്സിൽ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.

യാത്രക്കാർ ചോദ്യം ചെയ്തതോടെ ഇയാൾ ഓടുന്ന ബസ്സിൽ നിന്ന് ചാടിയിറങ്ങി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.കണ്ടക്ടർ ഇതുവരെ പരാതി നൽകിയിട്ടില്ല. പരാതി കിട്ടിയതിനു ശേഷം മാത്രമേ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തു.
Previous Post Next Post