മോഹന്‍ലാലിനും സൈന്യത്തിനും എതിരെ അധിക്ഷേപ പരാമര്‍ശം..‘ചെകുത്താനെതിരെ’ കേസ്….


നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനലിലൂടെ നടത്തിയതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ കേസെടുത്തു തിരുവല്ല പൊലീസ് ആണ് കേസെടുത്തത് .മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ധിഖ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.അജു അലക്‌സ് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പരാതിയ്ക്ക് ആധാരമായ വിഡിയോ ഇയാള്‍ പോസ്റ്റ് ചെയ്യുന്നത്. ദുരന്തഭൂമിയില്‍ യൂണിഫോമിട്ട് മോഹന്‍ലാല്‍ എത്തിയതെന്തിന് എന്ന് ചോദിച്ചായിരുന്നു വിഡിയോയിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍. മുന്‍പും പല അതിരുകടന്ന വിമര്‍ശനങ്ങളുടെ പേരില്‍ ഈ പേജിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്
Previous Post Next Post