വിജയപുരം സർവീസ് സഹകരണ ബാങ്ക് ഭരണം പിൻസീറ്റ് ഡ്രൈവിങ്ങിലേക്കോ ??

          
( പ്രതീകാത്മക ചിത്രം ) 
മണർകാട് : കഴിഞ്ഞ 40 വർഷത്തെ അഴിമതി കഥകൾ പുറത്തറിയാതിരിക്കുവാനും, കള്ളകഥകൾ വെളിച്ചെത്തുവരാതി ക്കുവാനും ആയി, പുതിയ ഭരണസമിതിയെ നോക്കുകുത്തികൾ ആക്കികൊണ്ട് 
4 പതിറ്റാണ്ടായി പ്രസിഡന്റ ആയി ഇരുന്ന ബാബു കെ. കോരയെയും കാൽ നൂറ്റാണ്ട് ആയി വൈസ് പ്രസിഡന്റ്‌ ആയിരുന്ന ജോജി സി. ജോണിനെയും  പിൻവാതിലിലൂടെ ഭരണസമിതിയിൽ എത്തിക്കുവാനുള്ള നീക്കം, ധീരമായ നിലപാടുകളിലൂടെ സെക്രട്ടറി എതിർത്തു. 


പുതിയ ഭരണസമിയിലേയ്ക്കു 2 അംഗങ്ങളെ നോമിനേറ്റ് ചെയ്യാം എന്ന ഉത്തരവിന്റ അടിസ്ഥാനത്തിൽ നിയമ വിരുദ്ധമായി ഇരുവരെയും ഉൾപെടുത്താനുള്ള നീക്കം ആണ് സെക്രട്ടറി തടഞ്ഞത്. മൂന്ന് തവണ തുടർച്ചയായി ഭരണ സമിതിയിൽ ഉണ്ടായിരുന്നവരെ ഉൾപ്പെടുത്തരുതെന്ന കർശനമായ ഗവ. ഉത്തരവ് ലംഘിക്കാനുള്ള ശ്രമം ആണ് സെക്രട്ടറി തടഞ്ഞത്. നിയമന അഴിമതികൾ അടക്കമുള്ള കാര്യങ്ങൾ വെളിച്ചത്തു വരാതിക്കുവാൻ നടത്തുന്ന ഇത്തരം കുൽസിത ശ്രെമങ്ങൾ അപലപനീയമാണെന്ന്
സഹകാരികളും നാട്ടുകാരും 
 ആരോപിച്ചു.അതേസമയം സാമൂഹ്യ മാധ്യമങ്ങളിൽ സെക്രട്ടറിയുടെ നിലപാടിനെ പ്രശംസിച്ച് കൊണ്ട് നിരവധി പോസ്റ്റുകൾ ഷെയർ ചെയ്യപ്പെട്ടു ,
Previous Post Next Post