അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ടകള്‍, ഫോട്ടോയും വിഡിയോയും പകര്‍ത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാര്‍ !!!ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.
കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലാണ് സംഭവം നടന്നത്. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.
ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ മുന്നിലുള്ള പാത്രത്തില്‍ മുട്ടകളുമായി ഇരിക്കുന്നത് വിഡിയോയില്‍ കാണാം. ഇതിന്റെ വിഡിയോ ഒരു ജീവനക്കാരി പകര്‍ത്തുന്നുണ്ട്. തുടര്‍ന്ന് മുട്ടകള്‍ രണ്ടാമത്തെ ജീവനക്കാരി എടുത്തു മാറ്റുന്നതും കാണാം.
‘തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. താഴേത്തട്ടിൽ നിന്ന് ഡിപ്പാർട്ട്‌മെൻ്റിൽ പുരോഗതി കൊണ്ടുവരാൻ ഞാൻ പാടുപെടുകയാണ്. പോഷകസമൃദ്ധമായ ഭക്ഷണവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നൽകുക എന്നതാണ് അംഗൻവാടികളുടെ അടിസ്ഥാന ലക്ഷ്യം. പാവപ്പെട്ട കുട്ടികൾക്ക് അനീതി സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല.’- മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു.