കാട്ടാക്കട സിപിഐഎം ഓഫീസിന് നേരെ ആക്രമണം; പ്രവര്‍ത്തകര്‍ക്ക് സാരമായ പരുക്ക്,


 

തിരുവനന്തപുരം: കാട്ടാക്കടയില്‍ സിപിഐഎം ഏരിയാ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം ഇന്നലെ .രാത്രി ഒമ്പതരയോടെയാണ് ഇരുചക്ര വാഹനങ്ങളില്‍ എത്തിയ 20ഓളം പേര്‍ പാര്‍ട്ടി ഓഫീസ് ആക്രമിച്ചതെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു.
ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് തലക്കും കൈക്കുമടക്കം സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട നാല് പേരെ കാട്ടാക്കട പൊലീസ് പിടികൂടി.
എസ്ഡിപിഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകരെ ആക്രമിക്കുകയും കസേരകള്‍ തല്ലിതകര്‍ത്തുവെന്നുമാണ് പരാതി.

Previous Post Next Post