സി പി ഐ എം മറ്റക്കര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മറ്റക്കരയില്‍ ബഹുജന സദസ്സ് സംഘടിപ്പിച്ചു





മറ്റക്കര - സി പി ഐ എം മറ്റക്കര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മറ്റക്കര മണലില്‍ ബഹുജന സദസ്സ് സംഘടിപ്പിച്ചു.മറ്റക്കര മണല്‍ എസ് എന്‍ ഡി പി ഹാളില്‍ നടന്ന സദസ്സ് സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറി അജി പി കെ അധ്യക്ഷനായിരുന്നു.സി പി ഐ എം ഏരിയ കമ്മറ്റിയംഗം ടി എസ് ജയന്‍ സ്വാഗതവും, ബിനോയ്കുമാര്‍ കെ എസ് നന്ദിയും പറഞ്ഞു.സി പി ഐ എം അയര്‍ക്കുന്നം മുന്‍ ഏരിയ സെക്രട്ടറി അഡ്വ.കെ എസ് ശശികുമാര്‍,അകലക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Previous Post Next Post